സിപിഎം – ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഷെമീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

Advertisement

Advertisement

ജനുവരി 18 ഷെമീര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വടക്കേക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടത്തി. കോവിഡ് നിയന്ത്രണങ്ങളോടെ വടക്കേക്കാട് മണികണ്‌ഠേശ്വരം പരിസരത്ത് നടത്തിയ അനുസ്മരണം സി.പി.എം ജില്ല കമ്മറ്റി അംഗം എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി അഷറഫ് പാവൂരയില്‍ അധ്യക്ഷത വഹിച്ചു. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍, ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം കെ കെ മുബാറക്, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് സെക്രട്ടറി അനൂപ്, മേഖലാ സെക്രട്ടറി രെജീഷ് മണികണ്‌ഠേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.