സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണ ക്യാമ്പിന് ചൂണ്ടല്‍ പഞ്ചായത്തില്‍ തുടക്കമായി.

Advertisement

Advertisement

45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണ ക്യാമ്പിന് ചൂണ്ടല്‍ പഞ്ചായത്തില്‍ തുടക്കമായി. കേച്ചേരി ഗവ.എല്‍.പി.സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ചൂണ്ടല്‍ പഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പ് ഈ മാസം അവസാനം വരെ നീളും. ക്യാമ്പിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച്ച പതിമൂന്നാം വാര്‍ഡ് പെരുമണ്ണില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയത്. ഒരോ വാര്‍ഡില്‍ നിന്നുള്ളവര്‍ക്കായി വ്യത്യസ്ത ദിവസങ്ങളാണ് കുത്തിവെപ്പിനായി ആരോഗ്യ വകുപ്പ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഒരോ വാര്‍ഡിലെയും താമസക്കാര്‍, തങ്ങള്‍ക്കനുവദിച്ച ദിവസങ്ങളില്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയുമായാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. വാക്‌സിന്‍ വിതരണത്തിന് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉല്ലാസ് മോഹന്‍, ഡോ. അരുണ്‍ ശ്രീധര്‍, ഐല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ചന്ദ്രന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.സുജിത്ത്, പി.എന്‍. ഷിജു, റോളിന്‍ ഐപ്പ് കാക്കശ്ശേരി, പബ്ലിക്ക് ഹെല്‍ത്ത് ജൂനിയര്‍ നേഴ്‌സുമാരായ സി.എല്‍. റാണി, എന്‍.ജി. ഷീബ, ലീന, ജൂലി, ആശപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.