Advertisement

സൈക്കിളില്‍ കൂട്ടുകാരിയുമായി കളിച്ച്‌കൊണ്ടിരിക്കേ ആള്‍മറയില്ലാത്ത പൊട്ടക്കുളത്തിലേയ്ക്ക് തെറിച്ച് വീണ 10 വയസ്സുകാരിയെ രക്ഷപ്പെടുത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. തൊഴിലാളികളായ മധു, കനകദാസ്, പ്രബീഷ്, അഭി, സുരേഷ് തുടങ്ങിയവരെയാണ് ഇന്‍സ്‌പെക്ടര്‍ കെ.സി വിനുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അനീഷ്, ഷാജി, താഹിര്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചത്. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍, രതീഷ്, എ എസ് ഐ ഡേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.