Advertisement

Advertisement

എളവള്ളിയില്‍ ഗാന്ധിയന്‍ റോഡ് തുറന്നു കൊടുത്തു. ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന ഗാന്ധിയന്‍ റോഡിന്റെ ഉദ്ഘാടനം നടന്നു.പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.120 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള റോഡ് ചെങ്കുത്തായി നില്‍ക്കുന്നതിനാല്‍ ചരല്‍ മണ്ണില്‍ വഴുതി വീഴുന്നത് പതിവായിരുന്നു. സമീപത്തുള്ള 15 കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഡി.വിഷ്ണു അധ്യക്ഷനായിരുന്നു.ജനപ്രതിനിധികളായ ശില്പ ഷിജു, പി.എം.അബു,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി.സുബിദാസ്,ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം,തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.എസ്.ശ്രുതി എന്നിവര്‍ സംസാരിച്ചു