വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി വന്നിരുന്ന എന്‍ എന്‍ എസ് ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 സമാപിച്ചു

Advertisement

Advertisement

വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി വന്നിരുന്ന എന്‍ എന്‍ എസ് ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 സമാപിച്ചു. ഓഗസ്റ്റ് 12 മുതല്‍ 18 വരെയായിരുന്നു ക്യാമ്പ് നടത്തിയത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ , വാര്‍ഡ് മെമ്പര്‍ അജീഷ, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സേവാഫ് സക്കരിയ, അഷ്‌റഫ്, റസാഖ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിംസി ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഏറ്റവും നല്ല ക്യാമ്പ് അംഗങ്ങള്‍ക്ക് സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓര്‍മക്കായി നല്‍കുന്ന ട്രോഫികള്‍ സമ്മാനിച്ചു