ബാലഗോകുലം പുന്നയൂര്‍ക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മലയാള അക്ക കലണ്ടര്‍ പ്രകാശനം നടത്തി

Advertisement

Advertisement

ബാലഗോകുലം പുന്നയൂര്‍ക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മലയാള അക്ക കലണ്ടര്‍ പ്രകാശനം നടത്തി. മലയാള മാസം ആരംഭിക്കുന്ന ചിങ്ങം മുതലുള്ള മലയാള അക്ക കലണ്ടര്‍ ആണ് പ്രകാശനം നടത്തിയത്. ബാലഗോകുലം സംസ്ഥാന തലത്തില്‍ ഇറക്കിയ കലണ്ടര്‍ ആണിത്. മലയാള അക്കങ്ങളെയും മാസങ്ങളെയും ഇന്നത്തെ തലമുറയെ പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ആല്‍ത്തറ ശ്രീ ഗോവിന്ദപുരം ക്ഷേത്രത്തില്‍ നടന്ന പരിപാടി ഡോക്ടര്‍ ശ്രീകല രാജേഷ് ഉദ്ഘാടനം ചെയ്തു കലണ്ടര്‍ ഏറ്റു വാങ്ങി. ഷിജി അനൂപ്, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കെ.എം. പ്രകാശന്‍, താലൂക്ക് കാര്യദര്‍ശി സൂരജ് പഷ്ണത്ത്, താലൂക്ക് അദ്ധ്യക്ഷന്‍ അശോകന്‍ അയോദ്ധ്യ, സജിത്ത് കപ്യാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.