Advertisement

Advertisement

നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി എരുമപ്പെട്ടി പന്തലിങ്ങല്‍ മുഹമ്മദലി ഹാജി കാരുണ്യത്തിന്റെ മാതൃക തീര്‍ത്തു. കരിയന്നൂര്‍ സ്വദേശികളായ ഉമ്മയും മകനും മാത്രമുള്ള കുടുംബത്തിനാണ് 5 സെന്റ് സ്ഥലം ദാനമായി നല്‍കിയത്. ഭര്‍ത്താവ് മരിച്ച യുവതിയും മകനും വാടക വീട്ടിലാണ് കഴിയുന്നത്. കരിയന്നൂര്‍ സ്വദേശി ഉല്ലാസ് മുഹമ്മദാണ് ഇതിന് വേണ്ടി പരിശ്രമിച്ചത്.
എരുമപ്പെട്ടി മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ മുന്‍ പ്രസിഡന്റും ദാറുല്‍ ഫുര്‍ഖാന്‍ ഇസ്ലാമിക്ക് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റുമായ മുഹമ്മദലി ഹാജി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന വ്യക്തിയാണ്. ദാറുല്‍ ഫുര്‍ഖാന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്ന ചടങ്ങില്‍ പി.എം മുഹമ്മദലി ഹാജി ഉല്ലാസ് മുഹമ്മദിന് ഭൂമിയുടെ ആധാരം കൈമാറി. മഹല്ല് പ്രസിഡന്റ് എം.എം ഇബ്രാഹീം ജോ.സെക്രട്ടറി എം.എ ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എം.സലീം, കെ.എ ഫരീദലി തുടങ്ങിയവര്‍ പങ്കെടുത്തു.