ഏഴാമത് സംസ്ഥാന യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അക്കിക്കാവ് ആനക്കല്ല് സ്വദേശി സൂരജ് രണ്ടാംസ്ഥാനത്തോടെ ദേശീയ മത്സരത്തിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു

Advertisement

Advertisement

ഏഴാമത് സംസ്ഥാന യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അക്കിക്കാവ് ആനക്കല്ല് സ്വദേശി സൂരജ് രണ്ടാംസ്ഥാനത്തോടെ ദേശീയ മത്സരത്തിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി ആറാം തവണയാണ് സൂരജ് ദേശീയ തലത്തിലേക്ക് തിരഞ്ഞുടുക്കപ്പെടുന്നത്. സിഐടിയു കുന്നംകുളം ഏരിയ കമ്മറ്റി അംഗം അക്കിക്കാവ് ആനക്കല്ല് സ്വദേശി കടമനക്കരുമത്തില്‍ മണികണ്ഠന്‍, ബീന ദമ്പതികളുടെ മകനും ചാലിശ്ശേരി ഗവ: ഹൈ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ് സൂരജ്. ആലപ്പുഴ കാണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 18, 19, 20, തിയ്യതികളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനവും, കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും,മലപ്പുറംജില്ല മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ ഒന്നും, രണ്ടും സ്ഥാനം നേടിയവര്‍ ദേശീയ തലത്തില്‍ സംസ്ഥാനത്തിനു വേണ്ടി മത്സരിക്കും. 2021 ല്‍ ദേശീയ തലത്തില്‍ 6 ാം സ്ഥാനം നേടിയ സൂരജ് ഉടന്‍ നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.