ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് പുറത്താക്കിയ വേദന പൂര്‍വ്വമായ ഓര്‍മ്മയില്‍ പ്രതിഷേധ ജ്വാല നടത്തി

Advertisement

Advertisement

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് പുറത്താക്കിയ വേദന പൂര്‍വ്വമായ ഓര്‍മ്മയില്‍ ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനക്കുശേഷം വിശ്വാസികള്‍ യെല്‍ദോ മോര്‍ ബസേലിയോസ് ചാപ്പലിലും , ഇടവക അംഗങ്ങളുടെ വീടുകളിലും പ്രതിക്ഷേധ ജ്വാല നടത്തി.പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന് കീഴിലുള്ള മഹാ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കിയാണ് പള്ളി 2020 ആഗസ്റ്റ് 20 ന് പിടിച്ചെടുത്തത്.ശനിയാഴ്ച വികാരി ഫാ.റെജി കൂഴിക്കാട്ടില്‍ സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷം പ്രതിക്ഷേധ ജ്വാല ക്ക് ആദ്യ തിരിതെളിയിച്ചു വിശ്വാസികള്‍ യെല്‍ദോ മോര്‍ ബസേലിയോസ് ചാപ്പലിലും , കുടംബ യൂണിറ്റിലെ എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ചു. ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി പി.സി. താരുകുട്ടി , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് , ഭദ്രാസന കൗണ്‍സില്‍ അംഗം സി.യു. രാജന്‍ എന്നിവര്‍ സംസാരിച്ചു.