ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചാലിശേരി അങ്ങാടി മോര്‍ അത്തനാസിയോസ് കുടുംബ യൂണിറ്റിന്റെ വാര്‍ഷികം നടത്തി. വികാരി ഫാ.റെജി കൂഴിക്കാട്ടില്‍ വാര്‍ഷീകയോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു. ശലമോന്‍ അദ്ധ്യഷനായി. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ഇട്ട്യേച്ചന്‍ ഭാര്യ നവോമി ഇട്ടേച്ചനെ ചടങ്ങില്‍ പൊന്നാട അണയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി , പ്ലസ്ടു വിജയിച്ചവരെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി റവ. ഫാ. റെജി. കുഴിക്കാട്ടില്‍ വൈസ്. പ്രസിഡന്റ് ഓമന ജോസ് , സെക്രട്ടറി ശാമു പുലിക്കോട്ടില്‍, ജോ. സെക്രട്ടറി ബിജു ജോസ് , ട്രഷറര്‍ ജെയ്‌സണ്‍ ചീരന്‍ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായി
Home BUREAUS PERUMPILAVU ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചാലിശേരി അങ്ങാടി...