Advertisement

Advertisement

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം സംഘാടക സമിതി രൂപീകരണവും മണ്ഡലം കണ്‍വെന്‍ഷനും നടന്നു. യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി പി യേശുദാസ് അധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറിമാര്‍ കെ സി ബാബു, ബിജോയ് ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ വി കേശവന്‍, കെ ജയശങ്കര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ സുരേഷ് മമ്പറമ്പില്‍, എഡി ഡൊമിനിക്, പി പി രാമചന്ദ്രന്‍, അനില്‍ മാസ്റ്റര്‍, സ്വപ്ന രാമേന്ദ്രന്‍, സിഡി സൈമണ്‍, നിതീഷ് ചന്ദ്രന്‍, വിജിനി ഗോപി, ജോസ് ഒലക്കേങ്കില്‍, ബെന്നി ആളൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. യാത്രയുടെ വിജയത്തിനായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ചെയര്‍മാനായി 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി