ഓണക്കിറ്റ് 2022: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്;

Advertisement

Advertisement

ഓണക്കിറ്റ് 2022: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; വിതരണം നാളെ മുതല്‍.
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 നാണ് ചടങ്ങുകള്‍. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. നാളെ മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓഗസ്റ്റ് 23, 24 തീയതികളില്‍ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും, 25, 26, 27 തീയതികളില്‍ (പിങ്ക്) കാര്‍ഡുടമകള്‍ക്കും, 29, 30, 31 തീയതികളില്‍ (നീല) കാ!ര്‍ഡുടമകള്‍ക്കും, സെപ്റ്റംബര്‍ 1, 2, 3 തിയതികളില്‍ (വെള്ള) കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്.മുഴുവന്‍ കാ!ര്‍ഡുടമകളും അവരവരുടെ റേഷന്‍കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് മന്ത്രി അറിയിച്ചു. ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു