മെഗാ ജോബ്ബ്‌ ഫെസ്റ്റ് “2022 ലക്ഷ്യ “ സെപ്തംബർ 18 ന് മന്ത്രി. എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

Advertisement

Advertisement

മെഗാ ജോബ്ബ്‌ ഫെസ്റ്റ് 2022 സെപ്തംബർ 18 ന് രാവിലെ 9.30 ന് വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി. എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലക്കാട് എംപ്ലോയബിലിറ്റി സെന്ററും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സ്വകാര്യമേഖലയിലെ വൻതൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ്, എംപ്ലോയബിലിറ്റി സെന്റർ മുഖേന 3 മാസത്തിലൊരിക്കൽ നടത്തി വരുന്ന സംരംഭമാണ് ലക്ഷ്യ തൊഴിൽ മേളകൾ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ കുറിച്ച് ഗ്രാമിണ മേഖലയിലെ യുവാക്കളിൽ അവബോധമുണ്ടാക്കുന്നതിന് ലക്ഷ്യ തൊഴിൽ മേളകൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 2 വർഷത്തോളം പരിമിതമായ രീതിയിലാണ് ജോബ് ഡ്രൈവ്, ജോബ് ഫെസ്റ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി വന്നത്. കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സ്വകാര്യ മേഖലകളിലെ തൊഴിൽ അവസരങ്ങൾ കുതിപ്പിന്റെ പാതയിൽ ആണ്. ബാങ്കിങ്ങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഐടി, ഡിപ്ലോമ, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഇരുപതിൽപരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ലക്ഷ്യ 2022 മെഗാ തൊഴിൽ മേളയും അനുബന്ധമായ പൊതുസമ്മേളനവും 2022 സെപ്തംബർ 18 ന് രാവിലെ 9.30 ന് വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി. എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജിന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം. സുനിത, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ എ.വി, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദിൻ കളത്തിൽ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുഹറ, പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.എം സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ വി.പി. ഷാനിബ ടീച്ചർ, അനു വിനോദ്, കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.പ്രിയ,. പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ കെ. സിനി,. GVHSS ഹെഡ്മാസ്റ്റർ പി.എം മൂസ., എസ് എംപ്ലോയ്മെന്റ് ഓഫീസർ ബിനു രാജ്എന്നിവർ സംസാരിക്കും ജോബ്ബ് മേളയിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജ്‌സ്‌ട്രേഷൻ ആവശ്യമില്ല സൗജന്യവുമാണ്