ചരിത്ര പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി.ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ 112-ാം ആണ്ടുനേര്‍ച്ച 21 മുതല്‍ 25 വരെ അഞ്ച് ദിവസങ്ങളിലായാണ് നടത്തുന്നത്. ബുധനാഴ്ച്ച രാത്രി നടന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി അലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.വി ഇസ്മായില്‍ മുസ്ലിയാര്‍ അനുഗ്രഹഭാഷണവും മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണവും നടത്തി. നൂണക്കടവ്, കുറുമ്പത്തേല്‍, പുത്തന്‍പള്ളി മഖാമുകളില്‍ നടത്തിയ സമൂഹ സിയാറത്തിന് മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എ.പി അബ്ദുല്ലക്കുട്ടി അല്‍കാമിലി എന്നിവര്‍ നേതൃത്വം നല്‍കി. പുത്തന്‍പള്ളി മഹല്ല് പ്രസിഡന്റ് അഷറഫ് ചങ്ങനാത്ത്, ജനറല്‍ സെക്രട്ടറി ഫൈസല്‍ തെക്കേപ്പുറം, കമ്മറ്റി അംഗം ഷബീര്‍ ചിറ്റോത്തയില്‍, ഷക്കീര്‍ വീട്ടിലവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ലഹരി വിരുദ്ധ ബോധവത്കരണവും സനദ് ദാനവും നടത്തും . സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. 8.30 ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് മാനു തങ്ങള്‍ വല്ലപ്പുഴ നേതൃത്വം നല്‍കും. ജലീല്‍ റഹ്‌മാനി മുഖ്യപഭാഷണം നടത്തും. 23 ന് ഏഴിന് അനുസ്മരണ സമ്മേളനം, 24 ന് ഏഴിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. 25 ന് മഹല്ലിലുള്ള ഇതര മതസ്ഥരുടേത് ഉള്‍പ്പെടെ എല്ലാ വീടുകളിലേക്കും നേര്‍ച്ച ഭക്ഷണം എത്തിക്കും. മറ്റു പ്രദേശത്തുള്ളവര്‍ക്ക് 10 മണി മുതല്‍ പള്ളിക്ക് സമീപത്തെ മദ്രസയില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുവാനുള്ള ഒരുക്കങ്ങളുമായി. അന്നേദിവസം ദുആസമ്മേളനത്തോടെ നേര്‍ച്ച സമാപിക്കും.
Home BUREAUS PUNNAYURKULAM ചരിത്ര പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി.