*CCTV NEWS FLASH*…*ഗജരാജ ക്ഷത്രിയന്‍ എന്നറിയപ്പെടുന്ന ചുള്ളിപറമ്പില്‍ വിഷ്ണു ശങ്കര്‍ ചെരിഞ്ഞു*.

Advertisement

Advertisement

ഉത്സവപ്പറമ്പുകളിൽ നിരവധി ആരാധകരുള്ള ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന കൊമ്പൻ ചെരിഞ്ഞു. ഞായറാഴ്ച വൈകീട്ട് എങ്ങണ്ടിയൂരിൽ വച്ചായിരുന്നു സംഭവം. ഒന്നര വർഷത്തോളമായി പാദരോഗത്തിന് ആന ചികിത്സയിലായിരുന്നു . ഇത്രയും കാലമായി പുറത്ത് എഴുന്നള്ളിപ്പുകൾക്കും പോകാറില്ല. ഈയിടെയായി രോഗം ഗുരുതരമാവുകയും ഞായറാഴ്ച വൈകിട്ട് ചെരിയുകയുമായിരുന്നു. ഏങ്ങണ്ടിയൂർ സ്വദേശി നിഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന കൊമ്പൻ. 45 വയസ്സ് പ്രായമുണ്ട്. മേഖലയിൽ കാട്ടുകമ്പാൽ പൂരത്തോടനുബന്ധിച്ച് ഷണ്മുഖപ്രിയ ഗജസാമ്രാജ പട്ടം നൽകി ആദരിച്ചിട്ടുണ്ട്.