ഉത്സവ കേരളത്തിന് വീണ്ടും നഷ്ടം: കൊമ്പൻ കുറുവട്ടൂർ വിഘ്‌നേഷ് ചരിഞ്ഞു; ഈ വർഷം ഇതു വരെയായി ഉത്സവ അരങ്ങൊഴിഞ്ഞത് 15 ആനകൾ

Advertisement

Advertisement

ഉത്സവ കേരളത്തിന് വീണ്ടും നഷ്ടം. കൊമ്പൻ കുറുവട്ടൂർ വിഘ്‌നേഷ് ചരിഞ്ഞു. പാലക്കാട് കുറുവട്ടൂർ ആനന്ദമണി സ്വാമിയുടെ ഉടമസ്തതയിലുള്ളതാണ് ആന. മധ്യ കേരളത്തിലെ ഉത്സവങ്ങളിലെ നിത്യ സാനിധ്യമാണ് കുറുവട്ടൂർ വിഘ്‌നേഷ്. ജന്മം കൊണ്ട് ശ്രീലങ്കൻ ആന അവിടെ നിന്നും ആന്ഡമാനിലേക്കും ആസാമിലേക്കും പോയി. അവിടെ നിന്നുമാണ് കേരളത്തിൽ വരുന്നത്. ശാന്ത സ്വഭാവക്കാരനായ കുറുവട്ടൂർ വിഘ്‌നേഷിന് ആനയോളം തന്നെ പേടിയുമുണ്ടെന്നാണ്. നിരവധി സിനിമകളിലും വിഘ്‌നേഷ് മുഖം കാണിച്ചിട്ടുണ്ട്. ഇന്നലെയാണ് തൃശൂർ എങ്ങണ്ടിയൂരിൽ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന കൊമ്പൻ ചരിഞ്ഞത്. കുറുവട്ടൂർ വിഘ്‌നേഷിന്റെ വിയോഗത്തോടെ ഈ വർഷം മാത്രം 15മത്തെ നാട്ടാനയാണ് ഉത്സവ പറമ്പുകളിൽ നിന്നും വിട പറയുന്നത്.