ചാവക്കാട് താലൂക്കാശുപത്രിയില്‍ ശുചീകരണം നടത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍

Advertisement

Advertisement

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രി ശുചികരണ പ്രവര്‍ത്തനം നടത്തി. മഹിള അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറര്‍ പ്രീജ ദേവദാസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ആനന്ദവല്ലി മാമ്പുഴ, ഏരിയസെക്രട്ടറി ഷൈനി ഷാജി, ബിബിത മോഹനന്‍, പ്രസന്ന രണദിവെ, ഹസീന സലിം എന്നിവര്‍ സംസാരിച്ചു.