നിരോധനം; പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട്ടെ ജില്ലാ ഓഫീസില്‍ അധികൃതര്‍ നോട്ടീസ് പതിച്ചു.

Advertisement

Advertisement

ഓഫീസ് സീല്‍ ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള നടപടിയായാണ് നോട്ടീസ് പതിച്ചത്. പോലീസും റവന്യൂ അധികൃതരുമെത്തിയായിരുന്നു നടപടി. ഗുരുവായൂര്‍ എസിപി കെജി സുരേഷ്, ചാവക്കാട് എസ്എച്ഒ വിപിന്‍ വേണുഗോപാല്‍, താഹസില്‍ദാര്‍ ടി കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്് നോട്ടീസ് പതിച്ചത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തിയാണ് സീല്‍ ചെയ്യുന്ന നടപടിയുണ്ടാവുക.