കെ.എസ്.എസ്.പി.യു. ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റിന്റെ വയോജനദിനാഘോഷം അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം..

Advertisement

Advertisement

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം വയോജന ദിനം ആചരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ഐ.സൈമണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ടി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ആര്‍.വി.അലി, കണ്‍വീനര്‍ പി.ശിവദാസ്, എന്‍.ജോര്‍ജ്ജ് പോള്‍, എം.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.