Advertisement

Advertisement

മലപ്പറം തിരൂര്‍ മൂച്ചിക്കലില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികനായ ആര്‍ത്താറ്റ് സ്വദേശി മരിച്ചു.

ആര്‍ത്താറ്റ് പനയ്ക്കല്‍ ജോസഫ് മകന്‍ ബാബു ആണ്് മരിച്ചത്. 65 വയസ്സായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ ബാബു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.ഷീല ഭാര്യയും, ഷിബു, അനൂപ് എന്നിവര്‍ മക്കളുമാണ്. നിമിഷ മരുമകളാണ്.