എരുമപ്പെട്ടി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറ് നടീല്‍ നടത്തി

Advertisement

Advertisement

എരുമപ്പെട്ടി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറ് നടീല്‍ നടത്തി. എരുമപ്പെട്ടി ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.ലിവിന്‍ ചൂണ്ടല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തൃശൂര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് വിത്ത് ഉല്‍പാദനത്തിനായാണ് കൃഷി ചെയ്യുന്നത്. മണിരത്‌നം വിത്താണ് ഇതിനായി ഉപയോഗിക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത വര്‍ക്കിംങ്ങ് കമ്മറ്റി അംഗം കെ.സി. ഡേവീസ്, കൈക്കാരന്‍ ജോണ്‍ ലൂയീസ് കെ., കൃഷി കണ്‍വീനര്‍ ടി.ഒ ഐപ്പുണ്ണി, യൂണിറ്റ് ഭാരവാഹികളായ കെ.എം. ഫ്രാന്‍സിസ്, സി.എ. ജോസ്, കെ.കെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ലിജി മുരിങ്ങത്തേരിയാണ് ഞാറ് നടീലിന് നേതൃത്വം നല്‍കിയത