8 ലിറ്റര്‍ ചാരായവും 640 ലിറ്റര്‍ വാഷുമായി ഇയ്യാല്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി.എട്ട് ലിറ്റര്‍ ചാരായവും 640 ലിറ്റര്‍ വാഷുമായി ഇയ്യാല്‍ ഉപ്പുപ്പാറ കല്ലിങ്കല്‍ വീട്ടില്‍ നിത്യാനന്ദനെയാണ് (43) എക്‌സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും ചാരായവും വാഷും വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദും പ്രിവന്റീവ് ഓഫീസര്‍ എം എം മനോജ്കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
ടി ആര്‍ രഞ്ജിത്ത്, വിഎം ഹരീഷ്, ടി എസ് ഷനൂജ്, ടി എസ് സനീഷ് കുമാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.