കുറുമാല്‍ ക്ഷേത്രത്തിന് സമീപം തോട്ടില്‍ ഓവിനോട് ചേര്‍ന്ന് വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തി

Advertisement

Advertisement

കുറുമാല്‍ ക്ഷേത്രത്തിന് സമീപം തോട്ടില്‍ ഓവിനോട് ചേര്‍ന്ന് വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസില്‍ വരമറിയിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. 12 അടിയിലേറെ നീളം വരും. പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. ഈ പ്രദേശത്ത് ഇവയെ കാണുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനമേഖലയില്‍ നിന്ന് മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നതാണ് ഇവയിലേറെയും.