പൊന്നാനി കോള്‍പ്പടവിലെ പ്രധാന പടവുകളില്‍ ഒന്നായ പരൂര്‍ പടവില്‍ പുഞ്ചകൃഷിക്കുള്ള പമ്പിങ് ആരംഭിച്ചു

Advertisement

Advertisement

പൊന്നാനി കോള്‍പ്പടവിലെ പ്രധാന പടവുകളില്‍ ഒന്നായ പരൂര്‍ പടവില്‍ പുഞ്ചകൃഷിക്കുള്ള പമ്പിങ് ആരംഭിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 14ന് പമ്പിങ്ങിന്റെ ഭാഗമായി മാഞ്ചിറ വടക്ക് ഭാഗത്ത് തടയണ കെട്ടുന്ന നടപടിയാണ് ആദ്യം ആരംഭിച്ചത്. പരൂര്‍ പടവ് പരിധിയില്‍പ്പെട്ട 700 ഏക്കര്‍ പാടശേഖരങ്ങളിലും കൃഷി ഇറക്കുവാനുള്ള സജ്ജീകരണം ഒരുക്കിയാണ് ഈ വര്‍ഷം നേരത്തെ നടപടികള്‍ ആരംഭിച്ചത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബറിന്റെയും പി നന്ദകുമാറിന്റെയും ഇടപെടല്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് വളരെ ആശ്വാസം നല്‍കുന്നതാണെന്നും കര്‍ഷകരുടെ പരാതികള്‍ എളുപ്പത്തില്‍ അറിയിക്കുന്നതിനായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ കെ എല്‍ ഡി സി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ആഴ്ചയില്‍ രണ്ട് ദിവസത്തെ നിയോഗിച്ച് ഓഫീസ് തുടങ്ങിയത് വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. ഞായറാഴ്ച കാലത്ത് പുന്നയൂര്‍ക്കുളം മാഞ്ചിറയില്‍ സ്ഥാപിച്ച 50 എച്ച് പി യുടെ പെട്ടിം പറയുടെ മോട്ടോര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രസിഡന്റ് നിര്‍വഹിച്ചു. ആദ്യം പരൂര്‍ പടവിലെ മാഞ്ചിറ വടക്ക് പടവിലാണ് കൃഷിയിറക്കുന്നത്. ഇവിടെ മൂപ്പ് കൂടിയ മനൂരത്‌ന വിത്താണ് ഇറക്കുക. ഈ മാസം ഇരുപതോടുകൂടി കൃഷിയിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നവംബര്‍ അവസാനത്തോടുകൂടി വടക്കു ഭാഗത്തും കൃഷിയിറക്കും. ഇവിടെ മൂപ്പ് കുറഞ്ഞ ഉമ വിത്തും ഉപയോഗിക്കും. പടവ് പ്രസിഡണ്ട് കുന്നംകാടന്‍ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷക്കീര്‍, ഹസന്‍ തളികശ്ശേരി, ജയന്‍ കാണംകോട്ട്, മുഹമ്മദാലി, ഷുക്കൂര്‍ കോറോത്തയില്‍, മോഹനന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എ ടി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ബാലന്‍ എഴുത്തുപുരക്കല്‍ നന്ദിയും പറഞ്ഞു.