വിദ്യാര്‍ത്ഥിയായ റഈസുദ്ധീന്‍ ആദൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രിയനെന്ന നടന്‍ എന്ന ഷോര്‍ട്ട് ഫീലിമിന്റെ വിജയാഘോഷം എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്നു

Advertisement

Advertisement

വിദ്യാര്‍ത്ഥിയായ റഈസുദ്ധീന്‍ ആദൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രിയനെന്ന നടന്‍ എന്ന ഷോര്‍ട്ട് ഫീലിമിന്റെ വിജയാഘോഷം എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്നു.അഭിനയമോഹിയായ ഒരു യുവാവിന്റെ കഠിനമായ പരിശ്രമങ്ങളും നേരിടേണ്ടി വരുന്ന ദുരാനുഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.യൂടൂബ് പ്ലാറ്റ് ഫോമായ എസ്സാര്‍ മീഡിയയിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.12 മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എം.പി റഫീക്ക് തങ്ങളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഷാനിഫ് അയിരൂര്‍, റഷീദ് എരുമപ്പെട്ടി, കെ.ആര്‍ രാധിക, ഷിഫ്‌ന ഷെറിന്‍, കണ്ണന്‍ തിരുത്ത്, അന്‍വര്‍ എരുമപ്പെട്ടി, ഭദ്ര, പൊന്നു കുളപ്പുള്ളി എന്നിവരും വേഷമിട്ടിട്ടുണ്ട്.എന്‍ ത്രീ ഗ്രൂപ്പാണ് നിര്‍മ്മാണം. അലി ഷെയ്ക്ക് ഷായാണ് നിര്‍മ്മാണ നിയന്ത്രണം.നിഷാദ് ക്രിസ്റ്റല്‍ ക്യാമറയും . ഭരത് എടാട്ട് എഡിറ്റിംഗും,ജോബിന്‍ ബിജു മ്യൂസിക്കും, വേവ്‌സ് ലാബ് അക്കിക്കാവ് ഡബ്ബിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ആഘോഷ ചടങ്ങ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.ആര്‍.രാധിക, മുരളി വടക്കൂട്ട്, സംവിധായകന്‍ റഈസുദ്ധീന്‍, റഫീക്ക് തങ്ങള്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.