കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ മുതിര്‍ന്നവര്‍ക്കായി വയോമിത്രം ക്ലബ് രൂപീകരിക്കുകയും വിനോദയാത്ര സംഘടിപ്പിക്കുകയും ചെയ്തു

Advertisement

Advertisement

 

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ മുതിര്‍ന്നവര്‍ക്കായി വയോമിത്രം ക്ലബ് രൂപീകരിക്കുകയും വിനോദയാത്ര സംഘടിപ്പിക്കുകയും ചെയ്തു. വയോ മിത്രം ക്ലബ് രൂപീകരണ ചടങ്ങ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ ഉത്ഘാടനം നിര്‍വഹിച്ചു. പി. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു, അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍, സുരേഷ് താണിശേരി , സുരേഷ് അച്ചംപാട്ട് എന്നിവര്‍ സംസാരിച്ചു. വയോ മിത്രം ക്ലബ് പ്രസിഡന്റായി വി കെ ജോര്‍ജ്, സെക്രട്ടറിയായി ധര്‍മ്മന്‍ കാഞ്ഞേങ്ങാട്ട്, ട്രഷററായി ഫ്രാന്‍സി പെരുമാടന്‍ എന്നിവരെ തെരഞ്ഞെടുത്തു . പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക്് നടത്തിയ വിനോദയാത്രയില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് വി കെ ജോര്‍ജ്, എം എ മോഹനന്‍, വേലായുധന്‍ വെള്ളക്കട , ഗോപി താണിശ്ശേരി ,സി എല്‍ സണ്ണി , സേതുമാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേത്യത്വ പരിശീലനത്തിന്റെ ഭാഗമായി ലീഡര്‍ഷിപ്പ് പ്രമോട്ടിംങ്ങ് പ്രോഗ്രാം ആരംഭിച്ചു. 6 മാസ കാലാവധിയുള്ള കോഴ്‌സാണ് ആരംഭിച്ചത്. ഹിന്ദി ഭാഷാപഠനം, ചരിത്രാവബോധം, പ്രസംഗ പരിശീലനം ഇവ അടങ്ങിയതാണ് കോഴ്സ്. ആദ്യ ക്ലാസ്സ് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് താണിശ്ശേരി , ഷബീദാ മുജീബ് , സുരേഷ് പേരോത്ത് എന്നിവര്‍ സംസാരിച്ചു.