പാറേമ്പാടം കുരിശുപള്ളിയ്ക്കു സമീപം നടത്തുന്ന കലുങ്കു നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം യാത്രക്കാര്‍ക്കു ദുരിതമാകുന്നു.

Advertisement

Advertisement

പാറേമ്പാടം കുരിശുപള്ളിയ്ക്കു സമീപം നടത്തുന്ന കലുങ്കു നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം യാത്രക്കാര്‍ക്കു ദുരിതമാകുന്നു. പെരുമ്പിലാവ് ഭാഗത്തു നിന്നും കുന്നംകുളത്തേക്കു പോകുന്ന വാഹനങ്ങള്‍ ഇന്നലെ മുതല്‍ അക്കിക്കാവ് – കേച്ചേരി ബൈപാസ് റോഡ് വഴിയാണു തിരിച്ചു വിടുന്നത്. കുന്നംകുളത്തേക്കും ഗുരുവായൂര്‍ക്കും പോകേണ്ടവര്‍ 10 കിലോമീറ്റര്‍ വളഞ്ഞ് പന്നിത്തടം വഴിയാണു സഞ്ചരിക്കുന്നത്. കലുങ്കു നിര്‍മിക്കുന്ന ഭാഗത്തു പകുതി റോഡാണു അടച്ചിരിക്കുന്നത്. പകുതി റോഡിലൂടെ ഗതാഗതം ഉണ്ട്. വാഹനങ്ങള്‍ ഒന്നിടവിട്ട് ഇരുദിശകളിലേക്കും കടത്തി വിട്ടാല്‍ യാത്രക്കാരുടെ സമയ നഷ്ടവും ഇന്ധന നഷ്ടവും കുറയ്ക്കാമെന്നാണു നാട്ടുകാരുടെ വാദം. കലുങ്കിന്റെ പണി ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഒരു മാസത്തോളം ഗതാഗതത്തിനു പ്രശ്‌നമുണ്ടാകും