സര്‍ഗം സംസ്ഥാന പ്രൊഫഷണല്‍ നാടകമേളക്ക് ഗുരുവായൂരില്‍ തുടക്കമായി

Advertisement

Advertisement

 

സര്‍ഗം സംസ്ഥാന പ്രൊഫഷണല്‍ നാടകമേളക്ക് ഗുരുവായൂരില്‍ തുടക്കമായി. നഗരസഭ ടൗണ്‍ഹാളില്‍ ആരംഭിച്ച നാടകമേള കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗം പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുരേഷ് കുമാര്‍, സി.സി.സി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ ചങ്കത്ത്, കെ.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ എന്ന നാടകം അരങ്ങേറി. ദിവസവും രാത്രി ഏഴിന് ആരംഭിക്കുന്ന നാടകത്തിന് പ്രവേശനം സൗജന്യമാണ്. നാടക മേള ഈ മാസം ഒമ്പതിന് സമാപിക്കും.