സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എരുമപ്പെട്ടിയില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

Advertisement

Advertisement

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എരുമപ്പെട്ടിയില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. എരുമപ്പെട്ടി കിഴക്കേയങ്ങാടിയില്‍ നിന്ന് ആരംഭിച്ച മൗനജാഥ എരുമപ്പെട്ടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.എം അഷറഫ് അധ്യക്ഷനായി. കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി. കേശവന്‍, എന്‍.സി.പി ജില്ലാ സെക്രട്ടറി ടി.ജി സുന്ദര്‍ലാല്‍, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ടി ദേവസി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, സി.പി.ഐ ലോക്കല്‍ ജോ. സെക്രട്ടറി എ.എല്‍.ജോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി ബിനോജ് ,ഒ.ബി സുബ്രഹ്മണ്യന്‍, യു.കെ മണി, സുമനാ സുഗതന്‍, എം.പി അജയന്‍, പി.ബി ബിബിന്‍ സ്വപ്ന പ്രദീപ്, ദിവ്യ മനോജ് എന്നിവര്‍ സംസാരിച്ചു.