കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കമായി

Advertisement

Advertisement

കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കമായി. ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ രാവിലെ നടതുറക്കലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷപൂജ ഉച്ചപൂജ എന്നി കര്‍മ്മങ്ങള്‍ നടന്നു. വൈകീട്ട് 5 മണിയോടെ നടതുറക്കലിന് ശേഷം പൂജവെപ്പ് ചടങ്ങുകളുണ്ടായി. 7 മണിക്ക് ദുര്‍ഗ്ഗാപൂജയോടെ നട അടച്ചു. ചൊവ്വാഴ്ച്ച മഹാനവമി ദിനത്തില്‍ വിശേഷാല്‍ പൂജകളും വൈകീട്ട് ലക്ഷ്മിപൂജയും നടക്കും ബുധനാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ നടതുറക്കലിന് ശേഷം പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം 7.30 ന് സരസ്വതി പൂജയും, പൂജയെടുപ്പും എഴുത്തിനിരുത്തലും നടക്കും. രാവിലെ 9 മണിക്ക് വിദ്യാരാജാഗോപാല മന്ത്രാര്‍ച്ചനയ്ക്ക് ശേഷം 10 മണിക്ക് കുട്ടികളുടെ കലാ സമര്‍പ്പണവും, തുടര്‍ന്ന് തിരുവാതിരക്കളിയും അരങ്ങേറും. എന്നി ചടങ്ങുകള്‍ നടക്കും. നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡണ്ട് പി.ജി.അജയന്‍ , സെക്രട്ടറി യു.ബി. ജയന്‍ , ട്രഷറര്‍ കെ.ജി. ഗോപിനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കും.