പുത്തനായി വാട്സാപ്പ്:കമ്മ്യൂണിറ്റീസ് ഫീച്ചർ അവതരിപ്പിച്ചു

Advertisement

Advertisement

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേർക്ക് വരെ ജോയിൻ ചെയ്യാൻ കഴിയുന്ന വീഡിയോ കോള്‍ ഉള്‍പ്പടെയുള്ള പുതിയ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പുകളില്‍ അവതരിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗണ്‍സ്‌മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.