പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറുമായി വാട്സ്ആപ്

Advertisement

Advertisement

5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന   ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’  ഫീച്ചറാണ്   കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഈ ഫീച്ചർ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.ഒരു കമ്മ്യൂണിറ്റിയിൽ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്താൻ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാൻ ഇതേ കമ്മ്യൂണിറ്റിയിൽ തന്നെ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും എന്നതാണ് സവിശേഷത. ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനുശേഷം, വാട്സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറിൽ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ സ്റ്റാർട്ട് യുവർ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാവുന്നതാണ്. തുടർന്ന്, അഡ്മിന്മാരായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികൾ രൂപീകരിക്കാവുന്നതാണ്.