അറിയിപ്പ്

Advertisement

Advertisement

കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരം കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും 2023 ലെ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.കെ.റഫീക്ക് അറിയിച്ചു. കുന്നംകുളം താലൂക്ക് പരിധിയില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ എടുക്കാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ പുതുക്കേണ്ടതുമാണ്. രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതും തുടര്‍ന്നും ഇത് പാലിക്കാതിരുന്നാല്‍ പ്രതിദിനം 250 രൂപ വീതം ഈടാക്കുന്നതുമാണെന്ന് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 85 47 65 54 88 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.