Advertisement

Advertisement

പാലക്കാട് പൊന്നാനി റോഡിലെ പടിഞ്ഞാറങ്ങാടി – എടപ്പാൾ റോഡ് നവീകരണ പ്രവർത്തികളുടെ ഭാഗമായി 22/11/2022 മുതൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

26 – 11 – 2022 ശനിയാഴ്ച മുതൽ പടിഞ്ഞറങ്ങാടി മുതൽ എഞ്ചിനീയർ റോഡ് വരെ റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്.

എടപ്പാൾ ഭാഗത്തു നിന്നും പടിഞ്ഞറങ്ങാടി – പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നടുവട്ടം കൂനമൂച്ചി വഴി പോകേണ്ടതാണ്.
പട്ടാമ്പിയിൽ നിന്നും തൃത്താല – പടിഞ്ഞറങ്ങാടി വഴി എടപ്പാൾ പോകുന്ന വാഹനങ്ങൾ പടിഞ്ഞറങ്ങാടിയിൽ നിന്നും കൂനമൂച്ചി നടുവട്ടം വഴിയും പോകേണ്ടതാണ്.

എടപ്പാൾ – പട്ടാമ്പി റൂട്ടിലോടുന്ന ബസ്സുകൾ എടപ്പാൾ – നീലിയാട് – അമേറ്റിക്കര മില്ല് സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അമേറ്റിക്കര വഴി കാഞ്ഞിരത്താണി – കൂനം മൂച്ചി – പടിഞ്ഞറങ്ങാടി – തൃത്താല വഴിയും പട്ടാമ്പി- തൃത്താല വഴി എടപ്പാൾ റൂട്ടിലോടുന്ന ബസ്സുകൾ പടിഞ്ഞറങ്ങാടിയിൽ നിന്നും കൂനം മൂച്ചി – കാഞ്ഞിരത്താണി – സഖാവ് റോഡ് – കുമരനെല്ലൂർ ബാങ്ക് സ്റ്റോപ്പ് വഴി എടപ്പാളിലേക്കും പോകണം.