ചാവക്കാട് താലൂക്കിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജനസമക്ഷം 2022 എന്നപേരില്‍ താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച്ച ഗുരുവായൂര്‍ നഗരസഭ ഇന്ദിരാഗാന്ധി ടൗണ്‍ഹാളിലാണ് നടക്കുക. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ റവന്യു. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യ നീതി, വനിതശിശുവികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സീകരിക്കുന്നതാണെന്ന് ചാവക്കാട് തഹസില്‍ദാര്‍ അറിയിച്ചു.