മാട്ടായ രവീന്ദ്രൻ ഓർമ്മയായി

Advertisement

Advertisement

കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ജൈവകർഷകനും കവിയുമായിരുന്ന ചാത്തനൂർ കുന്നത്ത് പറമ്പിൽ മാട്ടായ രവീന്ദ്രൻ (61) നിര്യാതനായി.
കൃഷി ഡമോൺസ്ട്രേറ്റർ,
സീനിയർ ഗ്രേഡ് കൃഷി അസിസ്റ്റൻ്റ്, കൃഷി ഓഫീസർ തുടങ്ങിയ പദവികളിൽ വിവിധ കൃഷിഭവനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി കൃഷിയും സാഹിത്യരചനയുമായി കഴിയുകയായിരുന്നു. വിവിധ ഇനം കാർഷിക വിളകളുടെ ഉല്പാദനത്തിൽ തൽപ്പരനായിരുന്ന രവീന്ദ്രൻ, മത്സ്യകൃഷിയിലും, പശു, കോഴി, താറാവ്
വളർത്തലിലും സജീവമായിരുന്നു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി ക്ലാസുകൾ നടത്തിയിട്ടുണ്ട്.

നിരവധി കാർഷിക കവിതകളും ലേഖനങ്ങളും രചിച്ച രവീന്ദ്രൻ പാലമൃത് എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരവധി ഹൃസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്ക്കർ ഫെല്ലോഷിപ്പ് അവാർഡ് ലഭിച്ചിട്ടുണ്ട്.

പിതാവ്: കറപ്പൻ.
മാതാവ്: കാളി.
ഭാര്യ: രാധ (അധ്യാപിക, ചാത്തനൂർ ഗവ.ഹൈസ്ക്കൂൾ)
മക്കൾ: മനു (കൃഷി അസിസ്റ്റൻ്റ്, മുള്ളൂർക്കര),
ഡോ. വൈഖരി (തിരുവനന്തപുരം)
മരുമക്കൾ: രമ്യ (സ്റ്റാഫ് നഴ്സ്, ESI ഹോസ്പിറ്റൽ, പാലക്കാട് )
വിഷ്ണു (സിവിൽ പോലീസ് ഓഫീസർ, തിരുവനന്തപുരം).
സംസ്കാരം ശാന്തിതീരത്ത് നടത്തി.