ബി.ബി.സിയുടെ 2022ലെ ലോക കായിക താരമായി ലയണൽ മെസി

Advertisement

Advertisement

ലോകകപ്പ് വിജയത്തിന് പിന്നാലെ മെസ്സിയെ തേടി മറ്റൊരു നേട്ടം കൂടി. ബിബിസിയുടെ 2022ലെ ലോക കായിക താരമായി ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ലോകകപ്പിലെയുൾപ്പെടെ പ്രകടനങ്ങൾ കണക്കിലെടുത്ത് ആണ് അംഗീകാരം. കരിയറിൽ ഇതുവരെ 793 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുളളത്. ഒരോ വർഷവും ലോക വേദിയിൽ ഏറ്റവും ശ്രദ്ധേയമായ കായിക നേട്ടം സ്വന്തമാക്കുന്നവർക്ക് ബിബിസി നൽകുന്ന അംഗീകാരമാണിത്.ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.ലയണല്‍ മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രിക്കായിരുന്നു ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്.