ഇൻസ്റ്റാഗ്രാമിലും ചരിത്രം കുറിച്ച് മെസി; 6.35 കോടി ലൈക്കുകൾ

Advertisement

Advertisement

ലോകകപ്പ് ഫുട്ബോളിലെ കിരീടനേട്ടം ആഘോഷിക്കുന്ന അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ ചരിത്രം സൃഷ്ടിക്കുന്നു. മെസ്സി പങ്കുവെച്ച ചിത്രം ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ജനപ്രിയമായി മാറിക്കഴിഞ്ഞു.
6.35 കോടി ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ഇത് റെക്കോഡാണ്.’വേള്‍ഡ് റെക്കോഡ് എഗ്ഗ്’ എന്ന അക്കൗണ്ടില്‍നിന്നും പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിന് ലഭിച്ച 5.70 കോടി ലൈക്കുകളുടെ റെക്കോഡിനെയാണ് മറികടന്നത്. ഇന്‍സ്റ്റഗ്രാമില്‍ 4 കോടിയോളം ഫോളോവേഴ്സുള്ള താരമാണ് മെസ്സി.