ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിനുള്ള സംഘാടക സമിതിയായി; ടൂറിസം വകുപ്പ് അഞ്ച് ലക്ഷം അനുവദിച്ചു

Advertisement

Advertisement

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. 501 അംഗ ജനറൽ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപവത്കരിച്ചത്. നഗരസഭ ചെയർമാന്‍ പി.എന്‍. സുരേന്ദ്രന്‍ ചെയർമാനും അജിത്കുമാര്‍ മല്ലയ്യ ജനറൽ കൺവീനറുമാണ്. ഫെബ്രുവരി 15 മുതലാണ് പ്രദർശനം. ഫെബ്രുവരി 28നാണ് ഉത്രാളിക്കാവ് പൂരം. പൂരത്തിന് ടൂറിസം വകുപ്പ് അഞ്ച് ലക്ഷം അനുവദിച്ചു. 2000 മുതൽ 22 വർഷമായി കേരള ടൂറിസം മാപ്പിൽ ഉൾപ്പെടുത്തി വസന്ത കാലങ്ങളിൽ ടൂറിസ്റ്റുകൾ കണ്ടിരിക്കേണ്ട കേരളത്തിലെ പ്രധാന ഏഴ് ഉത്സവങ്ങളിൽ ഒന്നായി ഉത്രാളിക്കാവ് പൂരത്തെ രേഖപ്പെ ടുത്തിയിട്ടുണ്ടെങ്കിലും സർക്കാരുകൾ ആ നിലയിൽ പരിഗണിച്ചിരുന്നില്ല. പൂരം സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ
എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളിയെ പൊന്നാട അണിയിച്ചു ആദരിച്ചു .വിവിധ ദേശക്കമ്മിറ്റി ഭാരവാഹികളായ ബാബു പൂക്കുന്നത്ത്, വി.സുരേഷ് കുമാർ ( എങ്കക്കാട് ), ടി.ജി.അശോകൻ, പി.എൻ.ഗോകുലൻ (വടക്കാഞ്ചേരി), കെ.ബാലകൃഷ്ണൻ (കുമരനെല്ലൂർ) എന്നിവർ പങ്കെടുത്തു.