യൂത്ത് കോണ്‍ഗ്രസ് കണ്ടാണശ്ശേരി സംഘടിപ്പിച്ച ഫുട്‌ബോള്‍ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Advertisement

Advertisement

യൂത്ത് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ലോകഅനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.പി.വി.നിവാസ് നിര്‍വ്വഹിച്ചു. നറുക്കെടുപ്പില്‍ വിജയിച്ച
ആളൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ അനസിന്, വീട്ടിലെത്തി സമ്മാനവിതരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് അഖില്‍ അറങ്ങാശ്ശേരിയുടെ നേതൃത്വത്തിലാണ് സമ്മാനവിതരണം നടത്തിയത്. ചടങ്ങില്‍ , ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അപ്പു ആളൂര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.രാഹുല്‍, പ്രജീഷ് ദാമോദര്‍, ഷെല്‍ബിന്‍ കെ എസ്, അജീഷ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.