നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പിണറായി വിജയന് സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കട തുറന്നു. വീട്ടമ്മയായ ആനി മുരിങ്ങത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കേശവന് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.കബീര്‍, പഞ്ചായത്ത് അംഗങ്ങളായ എം.സി. ഐജു,റീന വര്‍ഗീസ്, സതി മണികണ്ഠന്, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.എ.ഉസ്മാന്, അമ്പലപ്പാട്ട് മുരളീധരന്,എം.കെ. രഘു, പി.എം.യൂസഫ്,നജീബ് കൊമ്പത്തയില്‍, ഷിജു മുരിങ്ങത്തേരി എന്നിവര്‍ പങ്കെടുത്തു.അവശ്യ സാധനങ്ങളായ അരി,പഞ്ചസാര, മുളകുപൊടി,മല്ലിപ്പൊടി മഞ്ഞപ്പൊടി,സബോള,തക്കാളി തുടങ്ങി 25 ഓളം ഇനങ്ങള്‍ വില കുറവില്‍ വിതരണം ചെയ്തു.