കുന്നംകുളത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കര സ്വദേശി കപ്പൂര്‍ വീട്ടില്‍ ഗംഗാധരന്റെ മകന് 28 വയസ്സുള്ള ശ്രീനാഥനാണ് പരിക്കേറ്റത്.വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെ കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഗേള്‍സ് സ്കൂളിന് മുന്‍പിലാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ്സും ഗുരുവായൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. കൈക്ക് സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.