വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ മാലിന്യം സംസ്‌കരിക്കാനുള്ള ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു

Advertisement

Advertisement

വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ മാലിന്യം സംസ്‌കരിക്കാനുള്ള ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു. സ്‌കൂള്‍ അധ്യാപിക ബിന്ദു ശശീന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ കരുവാന്‍ വീട്ടില്‍ ബാബുവാണ് സ്‌ക്കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനായി ഇരുപതിനായിരം രൂപ നല്‍കിയത്. പ്രിന്‍സിപ്പല്‍ ഓ.ജി.അനില്‍കുമാറും വൈസ് പ്രിന്‍സിപ്പല്‍ എം.വി രത്‌നകുമാറും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. പി.ടി.എ.പ്രസിഡണ്ട് സി എഫ് രാജു ചടങ്ങില്‍ സന്നിഹിതനായിരുന്നു.