ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി മന്നലാംകുന്ന് ജി എഫ് യു പി സ്കൂളില്‍ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് റാഫി മാലികുളം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസീസ് മന്നലാംകുന്ന് മുഖ്യാതിഥിയായി. ചടങ്ങില്‍ ചാവക്കാട് ഉപജില്ല, ജില്ലാ കലോത്സവങ്ങളില്‍ നാടിനും സ്കൂളിനും അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ജില്ലാ കലോത്സവത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച ഇംഗ്ലീഷ് സ്കിറ്റിന് നേതൃത്വം നല്കിയ അധ്യാപകന് ഇ.പി ഷിബു , സബ് ജില്ലാ കലോത്സവത്തില്‍ അറബിക് എല്‍ പി വിഭാഗത്തില്‍ മികച്ച വിജയത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ ടി.കെ അനീഷ് മാസ്റ്റര്‍, സ്കൂളിലെ മികച്ച വിജയങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തുടങ്ങിയവരെ സ്കൂള്‍ പിടിഎ കമ്മിറ്റി ആദരിച്ചു. വൈജ്ഞാനിക പാര്‍ക്ക് ചെയര്മാന് വി സമീര്‍, വൈസ് പ്രസിഡണ്ട് സന്തോഷ്,എസ്.എം.സി വൈസ് ചെയര്മാന് സൈനുദ്ധീന്‍ ഫലാഹി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.