ചാലിശേരി ക്ഷീരോത്പാദക സഹകരണ സംഘം വഴി കര്‍ഷകര്‍ക്ക് സബ്‌സീഡി നിരക്കില്‍ കാലിതീറ്റ വിതരണം ചെയ്തു

Advertisement

Advertisement

ചാലിശേരി ക്ഷീരോത്പാദക സഹകരണ സംഘം വഴി കര്‍ഷകര്‍ക്ക്
സബ്‌സീഡി നിരക്കില്‍ കാലിതീറ്റ വിതരണം ചെയ്തു. ത്യര്‍ത്താല ബ്ലോക്ക് പഞ്ചായത്താണ് 15 ലക്ഷം രൂപ വകയിരുത്തി ബ്ലോക്കിനു കീഴിലുള്ള 7 പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സീഡിയായി കാലിതീററ വിതരണം ചെയ്തത്.പൊതു വിപണിയില്‍ 1550 രൂപ വിലവരുന്ന തീറ്റ ചാക്കിന് 975 രൂപ കര്‍ഷകര്‍ നല്‍കിയാല്‍ മതി.ചാലിശ്ശേരി ക്ഷീരോത്പാത സംഘത്തില്‍ വെച്ച് ബ്ലേക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് എ. വി. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ധന്യ സുരേന്ദ്രന്‍ വിതരണോദ്ഘാടനം നടത്തി.സംഘം പ്രസിഡന്റ് സുനല്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ ശിവാസ് വി.എസ്. കോഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി, സംഘം ഡയറക്ടര്‍ പി.കെ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.സംഘത്തിനു കീഴിലുള്ള12 1 ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സീഡിയായി 2 ചാക്ക് കാലി തീറ്റ വിതമാണ് വിതരണം ചെയ്തത്.