പഴഞ്ഞി അയിനൂര് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂര മഹോത്സവം ഡിസംബര്‍ 25 ഞായറാഴ്ച്ച
ആഘോഷിക്കും.ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5 നു നിര്‍മ്മാല്യദര്‍ശനം , അഷ്ടദ്രവ്യവ്യ ഗണപതിഹോമം, അഭിഷേകങ്ങള്‍ തുടങ്ങി വിശേഷാല്‍ പൂജകള്‍ നടക്കും. ഉച്ചക്കുശേഷം പ്രാദേശികപൂരകമ്മറ്റികളുടെ ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള ആഘോഷങ്ങള്‍ ആരംഭിച്ച് 4 മണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. 5.30 നു നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ മൂക്കുതല അനിയന്മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം ഉണ്ടായിരിക്കും.
6.15 നു ദീപാരാധന , ചുറ്റുവിളക്ക് എന്നിവക്കുശേഷം കാവടി, തെയ്യം, തിറ, തുടങ്ങി നാടന്‍ കലരൂപങ്ങള്‍ ക്ഷേത്രത്തില്‍ എത്തും. തിങ്കളാഴ്ച പുലച്ചെ 5 നു കൂട്ടിയെഴുന്നള്ളിപ്പിനുശേഷം കൊടിച്ചുവട്ടില്‍ പാറ വെച്ചു കൊടിക്കൂറ താഴ്ത്തുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് സമാപനമാകും.