പെരുമ്പിലാവ് എല്‍.എം യുപി സ്‌കൂളില്‍ പഞ്ചവാദ്യ പഠന ക്ലാസ് ആരംഭിച്ചു

Advertisement

Advertisement

 

പെരുമ്പിലാവ് എല്‍.എം യുപി സ്‌കൂളില്‍ പഞ്ചവാദ്യ പഠന ക്ലാസ് ആരംഭിച്ചു.വിദ്യഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോസാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പഞ്ചവാദ്യക്കളരിക്ക് തുടക്കമായത്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലാ നിര്‍വാഹകസമിതിയംഗം ടി.കെ വാസു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.കെ നൗഷാദ് അധ്യക്ഷതവഹിച്ചു. കലാമണ്ഡലം അവാര്‍ഡ് ജേതാവും മദ്ദളവിദ്ധ്വാനുമായ ഗോപാലകൃഷ്ണന്‍ കടവല്ലൂരിനെ കുന്നംകുളം ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ എം.എസ് സിറാജ് മാസ്റ്റര്‍ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ നിധി മാസ്റ്റര്‍ വാദ്യോപകരണങ്ങള്‍ വിദ്യാലയത്തിന് കൈമാറി. 20 ലധികം കുട്ടികളാണ് ആദ്യഘട്ടത്തില്‍ തിമില അഭ്യസിക്കുന്നത്. കടവല്ലൂര്‍ ഇരുപതാം വാര്‍ഡ് മെമ്പറും കലാമണ്ഡലത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയും ഗസ്റ്റ് അധ്യാപകനുമായ നിഷില്‍ കടവല്ലൂരാണ് ഗുരു. നമ്പീശന്‍ മാസ്റ്റര്‍, കെ എം ഫാറൂഖ്, ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.