പെരുമ്പിലാവ് അന്‍സാര്‍ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന സന്ദേശം ഉയര്‍ത്തി ത്രിദിന ക്യാമ്പിന് തുടക്കമായി. കുന്നംകുളം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആനന്ദകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍സാര്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍ പുലത്ത് അധ്യക്ഷത വഹിച്ചു. യുപി സെക്ഷന്‍ ജൂനിയര്‍ പ്രിന്‍സിപ്പല്‍ സാജിദ റസാഖ് , എ സി പി ഓ നിമി കെ സീമണ്‍ , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി. സന്ദീപ്, അഞ്ജലി , കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ എ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സിബിഎസ്ഇ അന്തര്‍ജില്ല അത്ലറ്റിക് മേളയില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും കരസ്ഥമാക്കിയ ജൂനിയര്‍ എസ് പി സി കേഡറ്റ് ഇഷാ ഫെദയയെ ചടങ്ങില്‍ അനുമോദിച്ചു.