കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചു

Advertisement

Advertisement

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചു.20 വാര്‍ഡുകളെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍,പഞ്ചായത് സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളായ തൊഴില്‍ സഭകളില്‍ വീഡിയോ പ്രെസെന്റെഷനുകള്‍,ചര്‍ച്ചകള്‍,പുതിയ സംരംഭകരുടെ അനുഭവം പങ്കുവെക്കല്‍ എന്നിവ നടന്നു.തൊഴില്‍ സഭകളുടെ നടത്തിപ്പിനും ക്രോഡീകരണത്തിനും വ്യവസായ വകുപ്പ് ഇന്റേണ്‍ സൂരജ്, എന്റെ തൊഴില്‍ എന്റെ അഭിമാനം സി ആര്‍ പി ശ്രീജ, ഫെസിലിറ്റര്‍ ഹസീന, തൊഴില്‍ സഭ ലീഡറുകളായ ഷെബീര്‍, അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.