നാലുമാസത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.പ്രവീണിന് യാത്രയയപ്പ് നല്‍കി

Advertisement

Advertisement

നാലുമാസത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.പ്രവീണിന് യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം പുതിയതായി ചാര്‍ജെടുത്ത എസ്.എച്ച്.ഒ. ശൈലേഷ് കൃഷ്ണന്‍ നിര്‍വ്വഹിച്ചു.എസ്. ഐ.കെ.ജെ.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.ജനമൈത്രി എസ്.ഐ. കെ. ഹംസ,എ.എസ്.ഐ. മാരായ കെ.എ.ഡേവി, എം.വി.ചാക്കോ,സ്റ്റേഷന്‍ റൈറ്റര്‍ എം.വി.ശ്രീനിവാസന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എ.ശ്രീകുമാര്‍, കെ.ഡി.അഭിലാഷ്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി, ചാലിശ്ശേരി ദഹബ് ഗോള്‍ഡ് &ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടര്‍ നിസാര്‍ ദഹബ്,ഡയറക്ടര്‍ ഹാഷിം ദഹബ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.